നരേന്ദ്രമോദി നാളെ മാൽദീവ്‌സിൽ , മറ്റന്നാൾ ശ്രീലങ്കയിലും

രണ്ടാമതും അധികാരത്തിൽ എത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി വിദേശ സന്ദർശനം നടത്തുന്നത് മാൽ ദീവ്‌സിലേക്ക് ആണെന്ന് അറിയിപ്പ് . മാൽ ദീവ്‌സ് പാർലമെന്റിനെയും മോദി അഭിസംബോധന ചെയ്യും. മാൽദീവ്‌സിൽ വിദേശ രാഷ്ട്രത്തലവന്മാർ പാർലമെന്റിൽ സംസാരിക്കുന്നത് അപൂർവമാണ് . മറ്റന്നാൾ ഞായർ പ്രധാനമന്ത്രി ശ്രീലങ്ക സന്ദർശിക്കും . ആദ്യം അയൽപക്കം എന്ന നയം ആണ് താൻ ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു . നാവിക മേഖലയുടെ സുരക്ഷാ പരമ പ്രധാനമാണെന്ന് മോദി കുറിച്ചു. അതിന് തന്ത്രപരമായ നീക്കങ്ങൾ അനിവാര്യമാണ്.