ബസ് മറിഞ്ഞ് അപകടം : ജാര്‍ഖണ്ഡില്‍ 6 പേർ മരിച്ചു

7

ദില്ലി: ജാര്‍ഖണ്ഡില്‍ യാത്രക്കാരുമായി പോകുകയായിരുന്ന ബസ് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. 39 പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ഗര്‍ഹ്വയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. എങ്ങനെ അപകടമുണ്ടായി എന്നതിനെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു