കണ്ണൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി

കുവൈത്ത് സിറ്റി :  കണ്ണൂര്‍ സ്വദേശിയായ പ്രവാസി മലയാളി കുവൈറ്റില്‍ ഹൃദ്രോഗബാധയെ തുടര്‍ന്ന്‍ നിര്യാതനായി. കണ്ണൂര്‍ പെരിങ്ങാടി സ്വദേശി അബ്ദുൽ ഗഫൂർ പാറലത്ത് (ഗ്രീൻ ഹൗസ് ഗഫൂർ- പെരിങ്ങാടി) ആണ് മരിച്ചത്. ഹൃദ്രോഗവും തുടർന്ന് ബ്രെയിൻ ഹെമറേജും മൂലം ഏതാനും മാസങ്ങളായി കുവൈറ്റിലെ ചെസ്റ്റ് ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.  ബുധനാഴ്ച വൈകുന്നേരത്തോടെ രോഗം അതീവഗുരുതരമാകുകയും 11.45 ഓടുകൂടി മരണം സ്ഥിരീകരിക്കുകയും ചെയ്തു.
ഭാര്യയും കുവൈറ്റിലുണ്ട്. ഇവര്‍ക്ക് മക്കളില്ല.  സംസ്കാരം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് കുവൈറ്റില്‍ സുലൈബിക്കാത്ത് ഖബറിസ്താനിൽ.
ഗ്രീൻ ഹൗസ്‌ ബഷീർ, റഫീഖ്‌ (ടേസ്റ്റി റസ്റ്റാറന്റ്‌ കുവൈത്ത്‌), നസീമ എന്നിവര്‍ സഹോദരങ്ങളാണ്‌.