കരിപ്പൂരിലേക്കു നിര്‍ത്തിവച്ച സർവീസ് എമിറേറ്റ്സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു

15

ദുബായ്: വിമാനത്താവള റൺവേ വികസനവുമായി ബന്ധപ്പെച്ച് നാലുവര്‍ഷം മുമ്പ് കരിപ്പൂരിലേക്കു നിര്‍ത്തിവച്ച സർവീസ് എമിറേറ്റ്സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. എമിറേറ്റ്സ് അധികൃതരുമായി കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍ ദുബായിൽ നടത്തിയ ചര്‍ച്ചയുടെ പുരോഗതിയാണ് എമിറേറ്റ്സ് കരിപ്പൂരിലേക്ക് സർവീസ് പുനരാരംഭിച്ചത്

റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ടാണ് നാലു വര്‍ഷം മുമ്പ് കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് നിര്‍ത്തിവച്ചത്. റൺവേ പൂർത്തിയാക്കിയെങ്കിലും എമിറേറ്റ്സിന് ഇന്ത്യയിലേക്ക് അനുവദിച്ച സീറ്റുകൾ മറ്റ് സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകിയതോടെ കരിപ്പൂരിലേക്കുള്ള സർവീസുകള്‍ മരവിച്ചു. ഇന്ത്യൻ സിവിൽ ഏവിയേഷൻ വിഭാഗം പുനർവിന്യാസത്തിലൂടെ അധികമായി ആഴ്ചയിൽ 2500 സീറ്റുകൾ ലഭ്യമാക്കിയാൽ ഈ സീസണിൽ തന്നെ സർവീസ് പുനഃരാരംഭിക്കാനുള്ള സന്നദ്ധത ദുബായില്‍ നടത്തിയ ചര്‍ച്ചയില്‍ എമിറേറ്റിസിൻറെ ഉദ്യോഗസ്ഥർ അറിയിച്ചു.