കെ കെ മൂസ കടമേരി മരണപ്പെട്ടു

ദീർഘ കാല പ്രവാസിയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യവുമായിരുന്ന കെ കെ മൂസ കടമേരി (60)  മുസല്ലയിലെ റൂമിൽ വെച്ച് മരണപെട്ടു.പ്രമുഖ കോൺഗ്രസ് പ്രവർത്തകനും ഐ.സി.എഫ് ബർദുബൈ സെക്ടർ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു അദ്ദേഹം

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പേപ്പർ വർക്കുകൾ നടന്നു വരുന്നു.
നാളെ വൈകുന്നേരം 4 മണിക്ക് പ്രവാസികളായ അദ്ദേഹത്തിന്റെ സുഹൃത്തുകൾക്ക് മയ്യിത്ത് നിസ്കരിക്കാനും ഒരു നോക്ക് കാണാനും ദുബൈ സോനാപൂരിലെ എംബാമിങ് സെന്ററിൽ മൃതദേഹം വെക്കും
തുടർന്ന് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.