ഹജ്ജ് കർമ്മ നിർവഹണത്തിന് പോയ ബഹ്‌റൈൻ കെഎംസിസി വടകര മണ്ഡലം പ്രസിഡന്റിന് യാത്രയയപ്പ് നൽകി

28

മനാമ: പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുന്നതിന് വേണ്ടി പോകുന്ന ബഹ്‌റൈൻ കെഎംസിസി വടകര മണ്ഡലം പ്രസിഡണ്ട് സി കെ ഉമ്മർ സാഹിബിനു മണ്ഡലം കെഎംസിസി യുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. മനാമ കെഎംസിസി ആസ്ഥാനത്തു നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ അഷ്‌കർ വടകര അധ്യക്ഷത വഹിച്ചു. അല്ലാഹുവിന്റെ അഥിതികളായി വിശുദ്ധ ഭൂമിയിലേക്ക്‌ പോകാന്‍ തയാറെടുക്കുന്നവര്‍ സ്വന്തത്തെ പൂര്‍ണമായും ദൈവത്തിനു സമര്‍പ്പിക്കാന്‍ തയാറാകണമെന്ന്‌ പ്രാസംഗികർ ഓര്‍മിപ്പിച്ചു. പാപക്കറകളില്‍ നിന്ന്‌ മോചനം നേടി വിശുദ്ധി കാത്തു സൂക്ഷിക്കാന്‍ വിശ്വാസിയെ പ്രാപ്തമാക്കുന്ന പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനു കുടുംബസമേതം യാത്രതിരിക്കുന്ന ഉമ്മർ സാഹിബിനു യാത്രമംഗളമോതി കൊണ്ടുള്ള സംഗമം കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റും ബഹ്‌റൈൻ ജീവകാരുണ്ണ്യ പ്രവർത്തനത്തിലെ മാർഗദർശിയുമായ സി കെ അബ്ദുൾറഹ്മാൻ ഉദ്‌ഘാടനം ചെയ്തു.

ബഹ്റൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് സിദീഖ് കണ്ണൂർ, കെഎംസിസി ജില്ലാ പ്രസിഡണ്ട് എ പി ഫൈസൽ, വൈസ് പ്രസിഡണ്ട് അസ്‌ലം വടകര, ശരീഫ് വില്യാപ്പള്ളി, തുടങ്ങിയവർ ആശംസകൾ നേർന്നു. സി കെ ഉമ്മർ യാത്രയയപ്പ് സംഗമത്തിന് നന്ദി പറഞ്ഞു. ഉബൈദുല്ല റഹ്മാനി പ്രാർത്ഥന നടത്തി, റിയാദ് കെഎംസിസി വടകര മണ്ഡലം ചീഫ് പാറ്റേൺ നിയാസ് കെ പി ചടങ്ങിലെ മുഖ്യാഥിതി ആയിരുന്നു.

ജില്ലാ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി, ഓർഗനൈസിംഗ് സെക്രട്ടറി ഫൈസൽ കണ്ടിത്താഴ, കുയ്യാലിൽ മഹമൂദ് ഹാജി, ശംസുദ്ധീൻ പാനൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മണ്ഡലം നേതാക്കളായ മുനീർ ഒഞ്ചിയം, നവാസ് പറമ്പത്, അലി ഒഞ്ചിയം, അൻസാർ കണ്ണൂക്കര, അൻവർ തറേമ്മൽ, ഹാഫിസ് വള്ളിക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. കെ കെ അഷ്‌റഫ് സ്വാഗതവും, ഹുസൈൻ വടകര നന്ദിയും പറഞ്ഞു