ദമ്മാം :കിഴക്കൻ പ്രവിശ്യാ കെഎംസിസി ഹജ്ജ് സെൽ ഈ വർഷത്തെ ഹജ്ജ് സേവനം ചെയ്യാൻ സന്നദ്ധ സേവകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.ഏരിയാ തലത്തിൽ തുടങ്ങി സജീവമായി പ്രവർത്തിക്കുന്ന കെ എം .സി.സി പ്രവർത്തകരായിരിക്കണം കാലാവധിയുള്ള ഇഖാമ കോപ്പി സഹിതം പൂരിപ്പിച്ച നിർദ്ദിഷ്ട അപേക്ഷകൾ ഏരിയാ കമ്മിറ്റി ഭാരവാഹികൾ മുഖേന അൽ കോബാർ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്ക്ബുധൻരാത്രിപത്ത്മണിക്ക്മുമ്പായിലഭിച്ചിരിക്കണം. ദുൽഹജ്ജ് 8 മുതൽ 14 വരെ ഒഴിവ് ദിനങ്ങൾ ഉള്ളവരും ജൂണ്‍ 28 മുതൽ ഓഗസ്റ്റ് 8 വരെ വിവിധ വാരാന്ത്യ ദിനങ്ങളിൽ നടക്കുന്ന പരിശീലന സെഷനുകളിൽ നിർബന്ധമായും പങ്കെടുക്കാൻ സാധിക്കുന്നവരുമായിരിക്കണമെന്നും കിഴക്കൻ പ്രവിശ്യാ കെഎംസിസി ഹജ്ജ് സെൽ ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു