ബഹ്‌റൈനിൽ കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി ഈദ് സംഗമം നടത്തി.

മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി ഈദ് ദിനത്തിൽ ഈദ് സംഗമം നടത്തി. മനാമ കെഎംസിസി ഹാളിൽ വെച്ച് നടന്ന ഈദ് സ്നേഹ സംഗമം കുട്ടുസ മുണ്ടേരി ഉത്ഘാടനം ചെയ്തു. റമളാന്റെ ചൈതന്യം ജീവിതത്തിലുടനീളം നിലനിർത്താൻ തയ്യാറാവണമെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമപ്പെടുത്തി. ശംസുദ്ധീൻ വെള്ളിക്കുളങ്ങര ഈദ് സന്ദേശം പ്രസംഗം നടത്തി. കെഎംസിസി ബഹ്‌റൈൻ പ്രസിഡണ്ട് എസ് വി ജലീൽ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സി കെ അബ്ദുറഹിമാൻ ആശംസകളർപ്പിച്ചു. ബഹ്‌റൈനിൽ മത ഭൗതിക വിദ്യാഭ്യാസ രംഗത് ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ സംഗമത്തിൽ വെച്ച് അനുമോദിച്ചു.

ടി പി മുഹമ്മദലി ,പി വി സിദ്ധിഖ് ,ഗഫൂർ കയ്പമംഗലം, ഷാഫി പാറക്കട്ട, കെ കെ സി മുനീർ തുടങ്ങി സംസ്ഥാന നേതാക്കൾ സംബന്ധിച്ചു. പരിപാടികൾക്കു ഫൈസൽ കണ്ടീത്താഴ, അസ്‌ലം വടകര, ശരീഫ് വില്യാപ്പള്ളി, നാസർ ഹാജി പുളിയാവ് നേതൃത്വം നൽകി. പ്രസിഡന്റ്‌ എ പി ഫൈസൽ അധ്യക്ഷത വഹിച്ചു. ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും ഒ കെ കാസ്സിം നന്ദിയും പറഞ്ഞു.