നീറ്റ് പരീക്ഷയിൽ 661ആം റാങ്ക് നേടിയ അഫ്ഫാസ് മായഞ്ചേരിയെ അനുമോദിച്ചു

7

മനാമ: അഖിലേന്ത്യാ നീറ്റ് എൻട്രൻസ് പരീക്ഷയിൽ 661 ആം റാങ്ക് ജേതാവ് മുഹമ്മദ് അഫ്ഫാസ് മായഞ്ചേരിയെ ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കെഎംസിസി അനുമോദിച്ചു. മനാമ കെഎംസിസി ഹാളിൽ നടന്ന പ്രൗഢമായ അനുമോദന പരിപാടി ബഹ്‌റൈൻ കെഎംസിസി പ്രസിഡണ്ട് എസ് വി ജലീൽ ഉത്ഘാടനംചെയ്തു. ജില്ല പ്രസിഡന്റ്‌ എ പി ഫൈസൽ അധ്യക്ഷത വഹിച്ചു. സമസ്ത ഏഴാം ക്ലാസ്സ്‌ പൊതു പരീക്ഷയിൽ ബഹ്റനിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഫാത്തിമ അർഷാദിനെയും അനുമോദിച്ചു .
കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ,
സി കെ അബ്ദുറഹിമാൻ, കുട്ടുസ മുണ്ടേരി ,ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ജാഫർ മൈദനി , സിജി ജനറൽ സെക്രട്ടറി ഷിബു പത്തനംതിട്ട , സിബിൻ, ഹംസ മേപ്പാടി എന്നിവർ ആശംസകളർപ്പിച്ചു. ഒ കെ കാസ്സിം ,അസ്‌ലം വടകര ,ശരീഫ് വില്യാപ്പള്ളി ,നാസർ ഹാജി പുളിയവ് ,പി വി മൻസൂർ , അഷ്‌റഫ് നരിക്കോട്ടുമ്മൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി ഫൈസൽകോട്ടപ്പള്ളി സ്വാഗതവും ഫൈസൽ കണ്ടീത്താഴ നന്ദിയും പറഞ്ഞു