കെഎംസിസി നേതാക്കൾ സാജന്റെ വീട് സന്ദർശിച്ചു

കണ്ണൂർ: പ്രവാസികളോടുള്ള ഭരണ കൂട സമീപനം എന്തെന്ന് വെളിവാക്കിയ, ആന്തൂർ ക്രൂരതയുടെ ഇരയായ പ്രവാസി വ്യവസായി സാജന്റെ വീട് കെ.എം.സി.സി. ബഹ്‌റൈൻ നേതാക്കൾ സന്ദർശിച്ചു. കണ്ണൂർ കൊറ്റാളിയിലെ വീട്ടിലെത്തി ഭാര്യയേയും മറ്റു ബന്ധുക്കളെയും അനുശോചനം അറിയിക്കുകയും തുടർ നടപടിക്കുള്ള എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തു.

കെ എം സി സി ബഹ്‌റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട, സെക്രട്ടറി കെ പി മുസ്തഫ, ഇസ്മായിൽ പയ്യന്നൂര്, നൂറുദ്ധീൻ കെ പി, അബ്ദു തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു. പ്രവാസി വ്യവസായി സാജൻ നിർമ്മിച്ച പാർഥാസ് കൺവൻഷൻ സെന്റർ തുറക്കുന്നതിനെതിരെ ആന്തൂർ നഗരസഭ അധികാരികൾ സ്വീകരിച്ച നിലപാടുകളാണ് സാജനെ ആത്മഹത്യ യിലേക്ക് നയിച്ചത്,

നാളെ ഒരു പ്രവാസിക്കും ഈ ദുര്യോഗം ഉണ്ടാവരുതെന്നും പ്രവാസികളോടുള്ള സർക്കാർ സമീപനത്തോടുള്ള പ്രതിഷേധവും അറിയിച്ചു. പ്രവാസി ക്ഷേമത്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് വരുത്തി തീർക്കുന്ന കേരള സർക്കാർ ഈ വിഷയത്തിൽ ചെറുവിരൽ പോലും ആനക്കുന്നില്ല എന്നതിന്റെ ഉത്തമോദാഹരണമാണ് ആന്തൂർ സംഭവമെന്ന് കെഎംസിസി ബഹ്‌റൈൻ നേതാക്കൾ പറഞ്ഞു.

പ്രവാസി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടും ഇതിന്റെ പിന്നിൽ കാരണക്കാരായ നഗരസഭാഭരണാധികാരിയടക്കം എല്ലാവരെയും തുറങ്കലിലടക്കാതെ നാടകം കളിക്കുന്ന സർക്കാർ നിലപാടിൽ പ്രധിഷേധമറിയിക്കുന്നു. വലിയ പദ്ധതികളല്ല പ്രവാസികളോടുള്ള സമീപനത്തിലാണ് സർക്കാരും പാർട്ടിയും മാറ്റം വരുത്തേണ്ടത്.
ഈ സർക്കാരിന്റെ കാലയളവിൽ രണ്ടു പ്രവാസികളാണ് സമാനമായ നിലയിൽ ഉദ്യോഗസ്ഥ പ്രമുഖരെയും മറ്റും പീഡനം മൂലം ആത്ഹത്യ ചെയ്തത്, ഇത് അത്യന്തം ദൗർഭാഗ്യകരമാണ്.
നവോദ്ധാനവും നവ സംസ്കാരവും വിളംബരം ചെയ്യുന്ന സർക്കാർ പാവപ്പെട്ട പ്രവാസിയുടെ നിലനിൽപിന് കൂടെ നിൽക്കേണ്ടതാണ്, പക്ഷെ പ്രവാസി പുനരധിവാസത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന സർക്കാർ ഈ വിഷയം പ്രയോഗവത്കരിക്കേണ്ട കാര്യത്തിൽ ഇപ്പോളും ഇരുട്ടിൽ തപ്പുകയാണ്.

പ്രവാസികളുടെ കണ്ണിൽ പൊടിയിടുന്ന ഇന്നത്തെ ഈ നിലപാടുകൾ മാറ്റി, സമൂഹത്തിൽ പ്രവാസിയെ രണ്ടാം തരക്കാരനാക്കാതെ, എല്ലാ തരം അവഗണനകളിൽ നിന്നും സംരക്ഷണം നല്കുന്നതായിരിക്കണം സർക്കാരിന്റെ നിലപാടുകൾ… ഇനിയും കറവ പശുക്കളായി മാത്രം പ്രവാസികളെ കാണാതെ രാഷ്ട്രീയക്കാരടക്കം സമൂഹം പ്രവാസികൾക്ക് മാന്യത കൊടുക്കേണ്ടതുണ്ട്, ഇതിനായി ഈ മരണത്തിനു കാരണക്കാരായ എല്ലാവരെയും മുഖം നോക്കാതെ സമൂഹമധ്യത്തിൽ കൊണ്ടുവന്നു തക്കതായ ശിക്ഷ വാങ്ങി കൊടുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നു കെഎംസിസി ബഹ്‌റൈൻ വിശ്വസിക്കുന്നു.