നവംബർ മുതൽ നെടുമ്പാശേരി വിമാനത്താവളം പകൽ സമയം അടച്ചിടും.

14

നവംബർ ആറു മുതൽ മാർച്ച് 28 വരെ നവീകരണത്തിനായി കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളം പകൽ സമയത്ത് അടച്ചിടുന്നു. ഗൾഫ് മേഖലയിലുള്ള യാത്രക്കാരെയും ആഭ്യന്തര യാത്രക്കാരെയും ഇത് കാര്യമായി ബാധിച്ചേക്കും. മറ്റു രാജ്യങ്ങളിലേക്കുള്ള സർവീസുകളെ ഇത് കാര്യമായി ബാധിക്കില്ല.

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പകൽ സമയത്ത് ആകെ ഏഴു രാജ്യാന്തര സർവീസുകൾ മാത്രമാണുള്ളത്. ഇവയാകട്ടെ ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ളതാണ്. പ്രധാനമായും ഷാർജ, ദുബായ്, ദോഹ, അബുദാബി, ജിദ്ദ, മസ്കത്ത്,സലാല, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കും സിംഗപ്പൂർ, കോലലംപൂർ, കൊളംബോ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പകൽ സമയത്ത് സർവീസ് ഉള്ളത്. ബാക്കിയുള്ളവ ആഭ്യന്തര സർവീസുകളാണ്