കൊച്ചിയിൽ നിന്ന് മാലിദ്വീപിലേക്ക് ഫെറി സർവീസ്

അയൽക്കാർ ആദ്യം’ എന്ന നയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്രാ ദൗത്യം മാലിദ്വീപിലും ശ്രീലങ്കയിലും.
സുപ്രധാന കരാറുകൾ പങ്കു വെക്കുമ്പോൾ കേരളത്തിന് മാലിദ്വീപുമായി ബന്ധം ചേർക്കുന്ന ഫെറി സർവീസ് നു തുടക്കം കുറിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി

കഴിഞ്ഞ ദിവസം മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം ശക്തമാക്കാനുള്ള തീരുമാനങ്ങളെടുത്തെന്നു മോദി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ആറു കരാറുകളാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. പ്രതിരോധം, സമുദ്രമേഖലയിലെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടതാണ് പ്രധാന കരാറുകൾ.മാലിദ്വീപിലെ പുതിയ കോസ്റ്റൽ സർവൈലൻസ് റഡാർ സംവിധാനവും പ്രതിരോധ സേനയ്ക്കുള്ള പുതിയ പരിശീലന കേന്ദ്രവും മോദിയും സോലിഹും സംയുക്തമായി ഉദ്ഘാടനം ചെയ്തു.
കൊച്ചിയിൽ നിന്ന് മാലദ്വീപിലേക്ക് ഫെറി സർവീസ് ആരംഭിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. യാത്രയ്ക്കും ചരക്കുകൈമാറ്റത്തിനും ഉപയോഗിക്കാവുന്ന വിധത്തിലായിരിക്കും ദിവസ സർവീസ്. മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിലേക്കുള്ള യാത്ര കുൽഹുദുഫുഷി ദ്വീപ് വഴിയായിരിക്കും. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിനൊപ്പം ടൂറിസവും വളര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രവും മോദിയും സോലിഹും ഒപ്പിട്ടു. ഏകദേശം 700 കിലോമീറ്ററാണ് കൊച്ചിയിൽ നിന്ന് മാലെയിലേക്കുള്ള കടൽദൂരം. കുൽഹുദുഫുഷി ദ്വീപിലേക്കാകട്ടെ 500 കി.മീറ്ററും