കൊല്ലം സ്വദേശിനി ബഹ്‌റൈനിൽ നിര്യാതയായി

മനാമ: കൊല്ലം മാടനട സ്വദേശിനി സുനിതാ സുരേന്ദ്രൻ(56) വൃക്ക രോഗത്തെത്തുടർന്ന് ഇന്ന് രാവിലെ സൽമാനിയ ആശുപത്രിയിൽ നിര്യാതയായി. രണ്ടു ദിവസം മുൻപാണ് സുനിതയെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുനിത ബഹ്‌റൈനിൽ ബ്യൂട്ടീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് സുരേന്ദ്രൻ, മകൾ നയന എന്നിവർ ബഹ്‌റൈനിൽ ഉണ്ട്.