കുവൈറ്റില്‍ വെള്ളക്കുപ്പികള്‍ പകല്‍ സമയത്ത് കാറിനുള്ളില്‍ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ് .

കുവൈറ്റ് : കുവൈറ്റില്‍ വെള്ളക്കുപ്പികള്‍ പകല്‍ സമയത്ത് കാറിനുള്ളില്‍ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ് . കുവൈറ്റ് ഫയര്‍ സര്‍വ്വീസ് ഡയറക്ടറേറ്റ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖാലില്‍ അല്‍ അമീറാണ് പൗരന്മാര്‍ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.കാറിനുള്ളില്‍ സൂക്ഷിക്കുന്ന വാട്ടര്‍ബോട്ടിലില്‍ സൂര്യരശ്മികള്‍ പതിക്കുമ്പോള്‍ കാറിന്റെ സീറ്റില്‍ സൂര്യരശ്മികള്‍ ഒരു  നിശ്ചിത കേന്ദ്രത്തിൽ പ്രതിഫലിക്കുന്നു.    സീറ്റുകൾ സാധാരണയായി തുണികൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനാല്‍ കാറില്‍ തീപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.