കുവൈറ്റിൽ 1023 പ്രവാസികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തി

കുവൈറ്റ് സിറ്റി  :കുവൈറ്റില്‍ നാല് രാജ്യങ്ങളില്‍ നിന്നുള്ള 1023 പ്രവാസികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തി .വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയിലാണിത്.
ഇന്ത്യയിൽ നിന്നു നേടിയ 189 ബിരുദ സർട്ടിഫിക്കറ്റുകൾക്കും ഒരു ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റിനും അംഗീകാരം നിഷേധിച്ചു. 4,000 ദിനാർ വീതം നൽകിയാണു ബിരുദ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയതെന്നാണു വിവരം.
ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റിന് 7,000 രൂപയായിരുന്നു ചെലവ്. ഫിലിപ്പീൻസിൽ നിന്ന് സമ്പാദിച്ച 562 സർട്ടിഫിക്കറ്റുകൾ വ്യാജമെന്നു കണ്ടെത്തി. 6 ഡോക്ടറേറ്റ് ബിരുദവും 24 ബിരുദാനന്തര ബിരുദവും 532 ബിരുദവും ഉൾപ്പെടെയാണിത്.
ഡോക്ടറേറ്റിന് 12,000 ദിനാർ ചെലവായി. ബിരുദാനന്തര ബിരുദത്തിന് 6,800 ദിനാറും ബിരുദ സർട്ടിഫിക്കറ്റിന് 3000 ദിനാറുമാണു നൽകിയത്.