കുവൈറ്റിൽ ചുട്ടുപൊള്ളുന്ന ചൂടിൽ വൈദ്യുതി ഇല്ലാതെ മലയാളികൾ ഉൾപ്പടെ ദുരിതത്തിൽ

കുവൈത്ത്‌ സിറ്റി :കുവൈത്തിലെ ജലീബ്‌ അൽ
ശുവൈഖില്‍ സ്ട്രീറ്റ്‌ 59 ബ്ലോക്ക്‌ അഞ്ചിലായി
ഫ്ലാറ്റില്‍ വൈദ്യുതിയില്ലാതെ മലയാളികളടക്കമുള്ള
കുടുംബങ്ങള്‍ നരകിക്കുന്നു. ഫ്ലാറ്റിലേക്ക്‌ ഉള്ള
വൈദ്യുതി വിതരണം നിലച്ചിട്ട്‌ മൂന്ന്‌
ദിവസമായെങ്കിലും ഇത്‌ വരെ പുനഃസ്ഥാപിച്ചിട്ടില്ല. പ്രശ്‌നം ഗുരുതരമായിട്ടും വലിയ അനാസ്ഥയാണ്‌
മലയാളികളായ ഫ്ലാറ്റ്‌ ജീവനക്കാര്‍ ഈ വിഷയത്തില്‍
കാണിക്കുന്നത്‌ എന്നാണ്‌ താമസക്കാരായ
കുടുംബങ്ങള്‍ പരാതിപ്പെട്ടിരിക്കുന്നത്‌.
ജീവനക്കാരോട്‌ പരാതിപ്പെട്ടവരെ ഫ്ലാറ്റ്‌ ജീവനക്കാര്‍
ഭീഷണിപ്പെടുത്തിയതായാണ്‌
ആക്ഷേപമുയര്‍ന്നിട്ടുള്ളത്‌. കെട്ടിടത്തിന്റെ മേല്‍നോട്ട ചുമതല മലയാളിയായ വ്യക്തിക്ക്‌ തന്നെയായിട്ടുപോലും കണ്ണില്‍ ചോരയില്ലാത്ത
കൊടും ക്രൂരത കാണിക്കുന്നത്തിനെതിരെ
ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്‌. കുവൈത്തിലെ പ്രവാസി സംഘടനകളുടെയും
വ്യക്തികളുടെയും ഇടപെടലുകളും, സഹായങ്ങളും ഇവിടെ താമസക്കാരായ മലയാളി കുടുംബങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.