കുവൈറ്റ്‌ ചുട്ടുപൊള്ളുന്നു, ഏറ്റവും ഉയർന്ന താപനിലയുമായി ലോക റെക്കോർഡിലേക്ക്

കുവൈത്ത്‌ സിറ്റി: ലോകത്തില്‍ ഏറ്റവും
അധികം താപനില ശനിയാഴ്ച കുവൈത്തില്‍
രേഖപ്പെടുത്തി. 50.2 ഡിഗ്രി സെല്‍ഷ്യസ്‌.
ഇറാഖിലെ ബ്രസയാണ്‌ രണ്ടാം സ്ഥാനത്ത്‌. 49.6
ഡിഗ്രി. കുവൈത്തിൽ വരും ദിവസങ്ങളിലും
താപനില ഉയര്‍ന്നു നിൽക്കുമെന്ന്‌ കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്‌. അതേ സമയം ചൂട്‌
അമിതമായി വര്‍ധിച്ചതോടെ ജോലി സമയം വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി
വരെയാക്കി മാറ്റണമെന്ന്‌
ആവശ്യമുയര്‍ന്നിട്ടുണ്ട്‌. എം പി ഫൈസൽ അല്‍
ഖന്ദരിയാണ്‌ പുതിയ നിര്‍ദേശം
ഗവണ്‍മെന്റിനുമുന്നില്‍ സമർപ്പിച്ചത്‌. എല്ലാ വര്‍ഷവും ജൂൺ ഒന്ന്‌ മുതൽ ഓഗസ്റ്റ്‌ 31 വരെ പൊതുമേഖലയില്‍ ജോലിചെയ്യുന്നവരുടെ
ജോലി സമയം ഇത്തരത്തില്‍
ക്രമീകരിക്കണമെന്നാണ്‌ എം പി സമര്‍പ്പിച്ച ബില്ലിലെ നിര്‍ദേശം .