ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രവാസി വീട്ടുജോലിക്കാരിക്ക് ഗുരുതര പരിക്ക് .

കുവൈറ്റ് സിറ്റി  : കുവൈറ്റില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രവാസി വീട്ടുജോലിക്കാരിയ്ക്ക് ഗുരുതര പരിക്ക് . ഇന്ത്യാക്കാരിയായ യുവതിയാണ് ഹവല്ലിയിലെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്.കാലുകള്‍ ഒടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവതി മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് . കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് യുവതിയ്ക്ക് പരിക്കേറ്റതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല .