കെ.എം.സി.സി മഞ്ചേശ്വരം  മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി കുവൈറ്റിൽ ചികിത്സാ ധനസഹായം നൽകി

കുവൈത്ത് സിറ്റി : കുവൈത്ത് കെ എം സി സി മഞ്ചേശ്വരം  മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി മുഖാന്തരം മണ്ഡലത്തിലെ നിർധനരായ രോഗികൾക്കുള്ള ലക്ഷം രൂപയുടെ ധന സഹായ വിതരണോൽഘാടനം ഉപ്പള സി എച്ച് സൗധത്തിൽ ജനറൽ സെക്രട്ടറി മൊയ്തീൻ ബായാർ, സെക്രട്ടറി ഇംതിയാസ് കടമ്പാർ എന്നിവരിൽ നിന്നും സ്വീകരിച്ച് കൊണ്ട് മുസ് ലിം ലീഗ് മണ്ഡലം പ്രിസിഡണ്ട് ടി എ മൂസ നിർവഹിച്ചു
മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രെട്ടറി എം അബ്ബാസ്, ജില്ലാ ലീഗ് സെക്രട്ടറി അസീസ് മരികെ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രെട്ടറി എ കെ എം അഷ്‌റഫ്. മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ അഷ്‌റഫ് കർള, അബ്ബാസ് ഓണന്ത.പി എച്ച് അബ്ദുൽഹമീദ്, എ കെ ആരിഫ്,ഹമീദ്‌കുഞ്ഞാലി,അഡ്വ :സകീർ അഹമ്മദ് ,അസീസ് കളത്തൂർ,റഹ്മാൻ ഗോൾഡൻ,ഉമ്മർ അപ്പോളോ,സിദ്ദിഖ് കജെ ,എം പി കാലിദ്, മുഹമ്മദ് കുഞ്ഞി മിയപ്പദവ് സംബന്ധിച്ചു.