21 ഇന്ത്യക്കാരെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു

കുവൈറ്റ് സിറ്റി : അനധികൃതമായി സംഘം ചേരുകയും പ്രകടനം  നടത്തുകയും ചെയ്തതിന് 21 ഇന്ത്യക്കാരെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ തെലുങ്കാന സംസ്ഥാനത്ത് നിന്നുള്ളവരാണ് അറസ്റ്റിലായവർ. തെലുങ്കാനയിൽ പിഞ്ചു ബാലികയെ ക്രൂരമായി പീഡിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഇവർ പ്രതിഷേധ പ്രകടനം നടത്തിയത്. അനധികൃതമായി സംഘംചേരുന്നതും പ്രകടനം നടത്തുന്നതുമെല്ലാം കുവൈത്തിൽ ശിക്ഷാർഹമായ കാര്യമാണ്. ഇവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്