ഉച്ചവിശ്രമം നിഷേധിക്കുന്ന തൊഴിലുടമകൾക്ക് എതിരെ കർശന നടപടി.

കുവൈറ്റ് സിറ്റി :കൊടും ചൂടിനെ തുടർന്ന് പുറം ജോലിക്കാർക്കുള്ള ഉച്ചവിശ്രമം നിഷേധിക്കുന്ന തൊഴിലുടമകൾക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് അധികൃതർ. ജൂൺ ഒന്നിന് നിലവിൽ വന്ന ഉച്ചവിശ്രമം ഓഗസ്റ്റ് അവസാനം വരെ ബാധകമാണ്. തുറസ്സായ സ്ഥലങ്ങളിൽ പകൽ പതിനൊന്നിനും അഞ്ചിനുമിടയിൽ തൊഴിലാളികൾ ജോലി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത്തരത്തിൽ ജോലി ചെയ്യുന്ന ദൃശ്യങ്ങളും വിഡിയോകളും 55 64 333 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കണമെന്ന് സൊസൈറ്റി മേധാവി ഖാലിദ് അൽ ഉമൈദി പറഞ്ഞു