കുവൈത്തില്‍ സാലറി വൈകിപ്പിക്കുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടി

കുവൈറ്റ്‌ സിറ്റി:  കുവൈത്തില്‍ സാലറി
വൈകിപ്പിക്കുന്ന കമ്പനികൾക്കെതിരെ കടുത്ത
നടപടിയുമായി മാന്‍പവര്‍ അതോറിറ്റി.
തൊഴിലാളികളുടെ ശമ്പളം എല്ലാ മാസവും
ഏഴാം തീയതിക്ക്‌ മുമ്പായി കൊടുത്തു
തീര്‍ക്കണമെന്നാണ്‌ പുതിയ ഉത്തരവ്‌. എട്ടാം
തീയതി കഴിഞ്ഞിട്ടും ശമ്പളം നൽകാതെ
താമസം വരുത്തുന്ന കമ്പനികളുടെ ഫയലുകൾ
ബ്ലോക്ക്‌ ചെയ്യുവാനാണ്‌ മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം.