വനിതാ സിവില്‍ പൊലീസ്‌ ഓഫീസറെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊന്നു

7

മാവേലിക്കര: മാവേലിക്കര വള്ളികുന്നം പൊലീസ്‌ സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ്‌ ഓഫീസറെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊന്നു. തെക്കേമുറി ഈപ്പന്‍ വിളയില്‍ സജീവിന്റെ ഭാര്യ സൗമ്യയെയാണ്‌
(32) കൊലപ്പെടുത്തിയത്‌. അജാസ്‌ എന്ന പോലീസുകാരനാണ്‌ പ്രതി.

ശനിയാഴ്ച വൈകീട്ട്‌ വള്ളികുന്നം സ്റ്റേഷനിൽ നിന്ന്‌ വീട്ടിലേക്ക്‌ സ്കൂട്ടറില്‍ വരികയായിരുന്നു.ആ സമയം
പിന്നാലെ കാറിലെത്തിയ യുവാവ്‌ വാഹനം കൊണ്ട്‌  ഇടിക്കുകയായിരുന്നു. അവിടെ നിന്ന്‌ സൗമ്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടർന്ന അക്രമി
വടിവാളു കൊണ്ട്‌ വെട്ടിപ്പരിക്കേല്‍പിച്ചു. പിന്നീട്‌
പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു.
ആക്രമണത്തിനിടയില്‍ പ്രതിക്കും പൊള്ളലേറ്റു. ഇയാളെ പൊലീസ്‌ കസ്റ്റഡിയിലെടുത്ത്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. മൂന്ന്‌ കുട്ടികളുടെ അമ്മയാണ്‌ സൗമ്യ. ഭര്‍ത്താവ്‌ വിദേശത്ത്‌ ജോലി ചെയ്യുകയാണ്‌.