ജോലിയും കൂലിയുമില്ലാതെ ലേബർ ക്യാമ്പിൽ പെട്ടുപോയ തൊഴിലാളികൾക്ക് ആശ്വാസമായി മലയാളി സാമൂഹിക പ്രവർത്തകർ.

7

ഷാർജ : ജോലിയും കൂലിയുമില്ലാതെ നാലു മാസത്തിലേറെയായി ലേബർ ക്യാംപിൽ കഴിയുന്ന 13 ഇന്ത്യക്കാരടക്കം 53 തൊഴിലാളികൾക്ക് ആശ്വാസത്തിന്റെ കേടാ വിളക്കായി ഒരു സംഘം മലയാളി സാമൂഹിക പ്രവർത്തകർ. പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ, കിരൺ രവീന്ദ്രൻ, ബഷീർ തിക്കോടി, രാജശേഖരൻ, ജാസിം മുഹമ്മദ്, ദിനിൽ, മുസ്തഫ, സിദ്ദീഖ്, ഹാരിസ്, ഷംസീർ, അനീഷ്, ഹരി, നിഥിൻ, പ്രയാഗ്, മോണിഷ, മുരളി, ശബരീഷ്, റോബിൻ, മഞ്ജു, ജെപി, റഹ്മത്ത്, ഷാജി, മോഹൻ റഫീദ് തുടങ്ങിയവരാണ് തൊഴിലാളികൾക്ക് റമദാന്റെ സുന്ദരമായ സന്ദേശവും മനുഷ്യത്വത്തിന്റെ ഓർമ്മപുതുക്കിയും സമ്മാനങ്ങളും ഇഫ്താർ കിറ്റും നൽകി.

നാലു മാസത്തിലേറെയായി സജ വ്യവസായ മേഖലയിൽ ഇരുട്ടിൽ കഴിയുന്ന തൊഴിലാളികൾക്ക് നാട്ടിലേയ്ക്ക് പോകാനുള്ള വഴികൾ ശരിയായതായി കിരൺ രവീന്ദ്രൻ പറഞ്ഞു. ലബനൻ സ്വദേശിയുടെ കെട്ടിട നിർമാണ കമ്പനിയിലെ തൊഴിലാളികളാണിവർ.
മിക്കവരും നാലു മുതൽ 10 വർഷം വരെയായി മെക്കാനിക്കൽ ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികൾ ചെയ്തുവരികയായിരുന്നു. നാലു മാസം മുൻപ് ശമ്പള കുടിശ്ശിക വന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഫോൺ: +971 55 104 0652 (കിരൺ), +971 52 813 3446 (ഉമാനന്ദന്‍).