കുവൈറ്റിൽ മകളെ ബലാല്‍ത്സംഗം ചെയ്ത കേസില്‍ ബംഗ്ലാദേശി പൌരന്‌ വധശിക്ഷ

കുവൈറ്റ്‌ സിറ്റി: മകളെ ബലാല്‍ത്സംഗം ചെയ്ത കേസില്‍ ബംഗ്ലാദേശി പൌരന്‌ വധശിക്ഷ വിധിച്ചു. ഫിളിപ്പീനിയായ ഭാര്യയുടെ പരാതിയിലാണ്‌ ബംഗ്ലാദേശി പൌരന്‌ കുവൈറ്റ്‌ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്‌. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ
സംഭവം. ദമ്പതികളുടെ 9 വയസ്‌ മാത്രം പ്രായമുളള മകളെ പിതാവ്‌ ബലാല്‍ത്സംഗം ചെയ്തുവെന്നാണ്‌ കേസ്‌. കുറ്റകൃത്യം കണ്ടെത്തിയ ഭാര്യ ഭര്‍ത്താവിനെതിരെ പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന്‌ പ്രതിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്ത്‌ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.