കാസർഗോഡ് സ്വദേശി ബഹ്‌റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ

മനാമ: ബഹ്‌റൈനിൽ കാസർഗോഡ് സ്വദേശി പെരുമ്പള വയലാംകുഴി മഹേഷിനെ (30) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മഹേഷ് റിഫയിലെ ഒരു കമ്പനിൽ ഒന്നര വർഷമായി ജോലി ചെയ്തു വരികയാണ്. ഇന്നലെ രാവിലെ ജോലിക്ക് പോകാനായി സുഹൃത്തുക്കൾ മഹേഷിന്റെ താമസസ്ഥലത്ത് എത്തുകയും ആളിനെ കാണാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടുകയായിരുന്നു. പക്ഷേ ഫോൺ സ്വിച്ച് ഓഫായ നിലയിൽ ആയിരുന്നു. തുടർന്ന് സുഹൃത്തുക്കൾ മഹേഷ് പോകാനിടയുള്ള എല്ലാ സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. മഹേഷിന്റെ കമ്പനി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയും ചെയ്തു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.