ഫുജൈറ: സുഹൃത്തിന്റെ അടിയേറ്റ് കൊല്ലം സ്വദേശി മരിച്ചു. ഫുൈജറയിൽ പ്ലംബിങ് ജോലി ചെയ്തിരുന്ന കൊല്ലം ആയൂർ വിജയസദനത്തിൽ ചന്ദ്രൻപിള്ളയുടെയും വിജയമ്മയുടെയും മകൻ മനോജ് (39)ആണ് മരിച്ചത് ഒരേ കമ്പനിയിലെ ജീവനക്കാരായ മനോജും സുഹൃത്തും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഉറങ്ങുകയായിരുന്ന മനോജിനെ പ്രതി മദ്യലഹരിയിൽ കമ്പി കൊണ്ട് അടിക്കുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് സംശയം. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.