നരേന്ദ്രമോദി നാളെ കേരളത്തിൽ

4

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി നാളെ രാത്രി 11.35ന് കൊച്ചിയിലെത്തും.എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന പ്രധാനമന്ത്രി ശനിയാഴ്ച രാവിലെ 9.15ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്ക് പോകും. തുടര്‍ന്ന് ക്ഷേത്ര ദര്‍ശനത്തിനു ശേഷം തിരികെ 12.40ന് ഹെലികോപ്ടറില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. 1.55 വരെ എയര്‍പോര്‍ട്ട് ലോഞ്ചില്‍ വിശ്രമിച്ചശേഷം 2 മണിക്ക് തിരിച്ചു പോകും.