പാകിസ്താനെ ഇരുത്തിപ്പൊരിച്ച് മോദി

ഷാങ്ഹായി കോ ഓപ്പറേഷന്‍ ഉച്ചകോടിയില്‍ പാകിസ്താനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ഭീകരതയ്ക്ക് ഇടമില്ലാത്ത ഒരു സമൂഹമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ മോദി, ഭീകരവാദത്തെ നേരിടാന്‍ സഹകരണം ശക്തമാക്കണമെന്നും ഷാങ്ഹായി കോ ഓപ്പറേഷന്‍ ഉച്ചകോടിയിലെ അംഗരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്നും മോദി ആവശ്യപ്പെട്ടു.

മേഖലയുടെ പ്രധാന താത്പര്യങ്ങള്‍ സുരക്ഷയും സമാധാനവുമാണ്. അഫ്ഗാനിസ്ഥാന്റെ സ്ഥിരത മേഖലയിലെ സമാധാനത്തിന് അത്യന്താപേക്ഷിതമാണ്. എസ്.സി.ഒയിലെ അംഗരാജ്യങ്ങളുമായി ഇന്ത്യ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍.