നീറ്റ് പരീക്ഷയിൽ ബഹ്‌റൈനിലെ പ്രവാസി മലയാളി വിദ്യാർത്ഥിക്ക് ഉന്നത വിജയം

മനാമ: എം ബി ബി എസ് /ബി ഡി എസ് പ്രവേശനത്തിന് ദേശീയ തലത്തിൽ നടത്തിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷയിൽ ബഹ്‌റൈനിലെ പ്രവാസി മലയാളി വിദ്യാർത്ഥി മുഹമ്മദ് അഫാസ് ഉന്നത വിജയം കരസ്ഥമാക്കി. 15 ലക്ഷത്തോളം പേർ എഴുതിയ നീറ്റ് പരീക്ഷയിൽ 661 ആം റാങ്ക് മുഹമ്മദ് അഫാസ് സ്വന്തമാക്കി. ബഹ്‌റൈനിലെ പ്രമുഖ ബിസിനസ് കാരനായ അഷ്‌റഫ് മായഞ്ചേരിയുടെ മകനാണ് മുഹമ്മദ് അഫാസ്. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഹമ്മദ് അഫാസിനെ ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ല അനുമോദനങ്ങൾ അറിയിച്ചു.