യോഗ പ്രദര്‍ശനവും പരിശീലനവുമായി മസ്‌കത്ത് ഇന്ത്യന്‍ എംബസി

മസ്‌കത്ത്: യോഗ പ്രദര്‍ശനവും പരിശീലനവുമായി മസ്‌കത്ത് ഇന്ത്യന്‍ എംബസി. അഞ്ചാമത് രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ച് ഈ മാസം 21ന് ഒമാന്‍ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ യോഗ പ്രചാരണ പരിപാടി നടക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈകിട്ട് 7.30 മുതല്‍ പരിപാടികള്‍ ആരംഭിക്കും. വിശിഷ്ടാതിഥികള്‍ പങ്കെടുത്തും. വൈകിട്ട് 6.30 മുതല്‍ ഹാളിലേക്ക് പ്രവേശനം അനുവദിക്കുമെന്നും അംബാസഡര്‍ അറിയിച്ചു. മസ്‌കത്തിനു പുറമെ സലാല, സുഹാര്‍, സൂര്‍ എന്നിവിടങ്ങളിലും യോഗ പ്രദര്‍ശനം നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 24684514/ 24684517 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്