കണ്ണൂർ സ്വദേശി ഒമാനിൽ നിർമിച്ച പള്ളി ഉദ്‌ഘാടനം ചെയ്തു

1400 പേർക്ക് ഒന്നിച്ചു പ്രാർത്ഥിക്കാൻ സൗകര്യം ഒരുക്കിക്കൊണ്ടു ഒമാൻ വിലായത് സുവൈഖിൽ കണ്ണൂർ മയ്യിൽ സ്വദേശി മമ്മൂട്ടി (ചെയർമാൻ , മക്കാ ഹൈപ്പർ മാർക്കറ്റ്) നിർമിച്ചു നൽകിയ പള്ളിയിൽ ഈ റമദാനിലെ അവസാന വെള്ളി ആയ ഇന്നലെ (മേയ്‌ 31) ആദ്യ ജുമാ നമസ്കാരത്തോടെ വിശ്വാസികൾ ഒത്തുകൂടാൻ തുടങ്ങി. 31 വർഷമായി ഒമാനിൽ റീറ്റെയ്ൽ മേഖലയിൽ ഉള്ള മമ്മൂട്ടി തന്റെ ജീവിതാഗ്രഹമാണ് ഇന്നത്തെ മസ്ജിദ് ഉൽഘാടനത്തോടെ സഫലമാക്കിയിരിക്കുന്നത്.

1200 മീറ്റർ സ്‌ക്വയർ വിസ്തൃതി ഉള്ള പള്ളി സ്ഥിതി ചെയ്യുന്നത് തർമാത്ത് ദേശീയ പാതയിൽ തന്നെയാണ്. മക്ക ഹൈപെറിന്റെ അടുത്ത് തന്നെയാണിത്. 20 പേർക്ക് ഒന്നിച്ചു അംഗശുദ്ധി വരുത്താനുള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇതിലുണ്ട്.

ഇന്നലെ നടന്ന പ്രാരംഭ ജുമാ നമസ്കാര ത്തിൽ ഒമാനിലെ അറബ് പ്രമുഖരും ജഡ്ജുമാർ , പണ്ഡിതന്മാർ അടക്കമുള്ള ഉന്നത വ്യക്തിത്വങ്ങളും പങ്കെടുത്തു. സുവൈഖിൽ

വിശ്വാസികൾക്ക് സൗകര്യപ്രദമായി നമസ്‌കരിക്കാൻ ഒരു സംവിധാനം ഉണ്ടാക്കുകയെന്നത് തന്റെ ദീർഘ കാലമായുള്ള ആഗ്രഹം ആയിരുന്നെന്ന് മമ്മൂട്ടി പറഞ്ഞു. പ്രൊജക്റ്റ് നൽകിയപ്പോൾ മതകാര്യ വകുപ്പ് പെട്ടെന്ന് തന്നെ പള്ളി നിർമിക്കാൻ അനുമതി നൽകിയെന്ന് മമ്മൂട്ടി അറിയിച്ചു. തുടർന്ന് 2 ലക്ഷത്തി 20,000 ഒമാനി റിയാൽ ചിലവ് ചെയ്തു പള്ളി നിർമാണം നടത്തിയതായി അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിൽ നിന്നും മികച്ച സഹകരണം ഉണ്ടായതു കൊണ്ടാണ് നിർമാണ ജോലികൾ ഉദ്ദേശിച്ച സമയത്തു തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും മമ്മൂട്ടി പറഞ്ഞു.