മസ്കത്ത്: 2016ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഒമാനിലെ വിദേശി ജനസംഖ്യ. സ്വദേശിവൽക്കരണവും വീസാ നിരോധനവും വിജയം കണ്ടതോടെ വിദേശികളുടെ എണ്ണം രണ്ട് ദശലക്ഷത്തില്‍ താഴെയായി കുറഞ്ഞു.
നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ വിഭാഗം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2,650,418 സ്വദേശികളും 1,997,763 വിദേശികളുമാണ് ഒമാനില്‍ കഴിയുന്നത്. ആകെ ജനസംഖ്യയില്‍ 43 ശതമാനമാണ് വിദേശികള്‍. 2016 ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിദേശികളുടെ എണ്ണമാണിത്.