ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ഒരാൾ മരണപ്പെട്ടു

4

EK204 വിമാനത്തിൽ സഞ്ചരിച്ചിരുന്ന അമേരിക്കൻ സ്വദേശി വിമാനം ലാൻഡിങ്ങിനിടെ മരണപെട്ടു. വ്യാഴാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് സംഭവം.
വിമാനം ലാൻഡ് ചെയ്യുന്ന സമയം അസ്വസ്ഥനായ അദ്ദേഹം മെഡിക്കൽ സഹായം ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്തു

വിമാനം ലാൻഡ് ചെയ്ത ഉടൻ വൈദ്യ സഹായമെത്തുന്നതിനു മുൻപ് അദ്ദേഹം മരണപ്പെടുകയുമായിരുന്നു.
അമേരിക്കൻ സ്വദേശിയുടെ മൃതദേഹവും മറ്റു നടപടി ക്രമങ്ങളും ഏറ്റെടുക്കുന്നതായും സംഭവത്തിൽ  ദുഃഖം രേഖപെടുത്തുന്നതായും എമിറേറ്റ്സ് അധികൃതർ അറിയിച്ചു.