പ്ലാസ്റ്റിക് ഉപയോഗം വിലക്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

ദുബായ്: ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയ എയർപോർട്ടുകളിൽ ഒന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് വിലക്ക് വീഴുന്നു ഒറ്റപ്പെട്ട പ്ലാസ്റ്റിക് ഉപയോഗമാണ് നിലവിൽ ദുബായ് എയർപോർട്ടിൽ കുറയ്ക്കാൻ നടപടി സ്വീകരിക്കുന്നത് അതിൻറെ ഭാഗമായി ചായ, വെള്ളം തുടങ്ങി ഉപയോഗിക്കുന്നതിന് പ്ലാസ്റ്റിക് കപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

2020 ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് ഉപയോഗം ഉണ്ടായിരിക്കില്ല എന്ന് അധികൃതർ അറിയിക്കുന്നു നിലവിൽ പ്രതിവർഷം 90 മില്യൻ സന്ദർശകരെത്തുന്ന ദുബായിൽ വരുംവർഷങ്ങളിൽ 43,000 ടൺ പേപ്പർ ഉപയോഗ വസ്തുക്കൾ റീസൈക്കിൾ ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത്