ദമ്മാം :എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാളിതുവരെ സൗജന്യമായി പ്രവാസികൾക്കു അനുവദിക്കപ്പെട്ട 5 ലിറ്റർ സംസം വെള്ളം ആനുകൂല്യം നിർത്തലാക്കിയത് അത്യന്തം പ്രതിഷേധാർഹമാണെന്ന് നവയുഗം സാംസ്കാരിക വേദിഅഡ്വൈസറി ബോർഡ് ചെർമാനും
കാലിക്കെറ്റ് എയർ പ്പോർട്ട് യൂസേഴ്സ് ഫോറം വൈസ് ചേയർമാനുമായ ജമാൽ വില്ല്യാപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു .വിമാന യാത്രാകൂലി ദിനം പ്രതി വർദ്ധിക്കുന്നതിനാൽ പൊറുതി മുട്ടിയ പ്രവാസികൾക്ക് ഈ പുതിയ തീരുമാനം അപ്രതീക്ഷിത ഇരുട്ടടിയാണെന്നും ഇതിനെതിരെ പ്രവാസ സമൂഹം കക്ഷി രാഷ്ട്രിയ ഭേദമന്യെ ഒറ്റക്കെട്ടായി പ്രതിഷേധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു .