സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർ പോലുള്ള ഗാർഹിക വിസകളിൽ ജോലി ചെയ്യുന്നവർക്ക് ആശ്രിതരെ കൊണ്ടുവരാൻ സന്ദർശക വിസ

195

റിയാദ്: ഹൗസ് ഡ്രൈവർ പോലുള്ള ഗാർഹിക വിസകളിൽ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നവർക്ക് ആശ്രിതരെ കൊണ്ടുവരാൻ സന്ദർശക വിസ അനുവദിക്കുന്നു. ഈ  സൗകര്യം നേരെത്തയുണ്ടായിരുന്നെങ്കിലും അജ്ഞത കാരണം ആരും ഇതുപയോഗപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുകയുംചെയ്തു.മറ്റ്തൊഴിൽവിസകളിലുള്ളവർക്ക്  ആശ്രിതരെ കൊണ്ടുവരാൻ അനുവദിക്കുന്ന അതേ തരം സന്ദർശക വിസ തന്നെയാണ് ഗാർഹിക തസ്തികകളിൽ ജോലി  ചെയ്യുന്നവർക്കും ലഭിക്കുന്നത്. നടപടിക്രമങ്ങളും ഏതാണ്ട് ഒരുപോലെയാണ്. ചെറിയ മാറ്റങ്ങൾ മാത്രമാണുള്ളത്. സൗദി വിദേശകാര്യ മന്ത്രാലയത്തി​ൻറ്റെ വെബ്സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈനായി നൽകുന്ന അപേക്ഷയുടെ  പ്രിൻറ് എടുത്ത് സ്പോൺസർ മുഖാന്തിരം തുടർ നടപടികൾ സ്വീകരിക്കണം. സ്പോൺസർ  പ്രിൻറ്റൗട്ടുമായി വിദേശകാര്യ മന്ത്രാലയത്തിൽ നേരിട്ട് ഹാജരായി തൻറ്റെ ജീവനക്കാരൻ അയാളുടെ ആശ്രിതരെ സന്ദർശക വിസയിൽ കൊണ്ടുവരുന്നതിന് തടസ്സമില്ല എന്ന് നിശ്ചിത ഫോറത്തിൽ സമ്മ പത്രം നൽകണം. 30 റിയാൽ ഇതിനുള്ള ഫീസും അടയ്ക്കണം. അത്രയും നടപടികൾ പൂർത്തീകരിച്ചുകഴിഞ്ഞാൽ രണ്ട്  ദിവസത്തിനുള്ളിൽ തന്നെ വിസ ലഭിക്കും. പിന്നീട് അത് ഏതെ-ങ്കിലും വിസ സർവീസ് ഏജൻസികൾ വഴി സൗദി കോൺസുലേറ്റിൽ നിന്ന് സ്റ്റാമ്പിങ് നടപടികൾ പൂർത്തീകരിച്ച് സൗദിയിലെത്താം. അടുത്ത ദിവസങ്ങളിലായി നിരവധി  ഹൗസ് ഡ്രൈവർമാർക്ക് ഇങ്ങനെ ഫാമിലി വിസിറ്റിങ് വിസകൾ ലഭിച്ചെന്ന്  ട്രാവൽസ്  രംഗത്തുള്ളവർ പറയുന്നു .അതേസമയം ജനറൽ കാറ്റഗറിയിൽ ലേബർ, സാദാ ഡ്രൈവർ പോലുള്ള തസ്തികകളിലെ  വിസക്കുള്ള നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.