സൗദിയിൽ  ഡോക്ടർ, നഴ്‌സ്  തസ്തികകളില്‍ നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം

റിയാദ്: സൗദി അറേബ്യയിലെ  മജിദ് മെഡിക്കൽ ഗ്രൂപ്പിലേക്ക് ഡോക്ടർ, നഴ്‌സ്  തസ്തികകളില്‍ നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം. എം ബി ബി എസ് യോഗ്യതയുള്ള പുരുഷ ഡോക്ടറിന് രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും, ജി എൻ എം യോഗ്യതയുള്ള വനിത നഴ്‌സിന് രണ്ടുവവർഷം പ്രവൃത്തി പരിചയവും വേണം. ഡോക്ടറിന് 7000 സൗദി റിയാലും (1,30,000 രൂപ), നഴ്‌സിന് 3500 സൗദി റിയാലും (65,000രൂപ) ശമ്പളം ലഭിക്കും.

താമസം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ഇരുവിഭാഗങ്ങൾക്കും സൗദി പ്രൊമട്രിക് ലൈസൻസ് ഉണ്ടായിരിക്കണം . താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, സൗദി പ്രൊമട്രിക് ലൈസൻസ്, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം rmt4.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ 2019 ജൂൺ അഞ്ചിന് മുമ്പ്  അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ടോൾഫ്രീ നമ്പര്‍ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 00918802012345(വിദേശത്ത് നിന്നും) ലഭിക്കും