സൗദി കിരീടാവകാശിയും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയും മുന്നറിയിപ്പില്ലാതെ റസ്റ്റോറന്റിൽ

6

ജിദ്ദ: കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജിദ്ദ കോര്‍ണിഷ് റസ്റ്റോറന്റിലെത്തിയ വിവിഐപികളെ കണ്ട് ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും അമ്പരന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോക്കൊപ്പം മുന്നറിയിപ്പില്ലാതെ റസ്റ്റോറന്റിലെത്തിയത്. റസ്റ്റോറന്റില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിശിഷ്ടാതിഥികള്‍ക്ക് രാജകൊട്ടാരത്തില്‍ നല്‍കുന്ന വിരുന്ന് ഒഴിവാക്കി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാനും മൈക് പോംപിയോയും തീരുമാനിക്കുകയായിരുന്നു. റസ്റ്റോറന്റില്‍ വെച്ച് കീരീടാവകാശിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ബാലനെയും അദ്ദേഹം നിരാശപ്പെടുത്തിയില്ല. ഫോണ്‍ വാങ്ങി ഒപ്പം നിന്ന് സെല്‍ഫിയെടുത്താണ് അദ്ദേഹം ബാലനെ മടക്കിയത്.