സൗദിയിൽ ചൂട് കൂടുന്നു : സ്കൂൾ സമയം മാറ്റി

7

സൗദി അറേബ്യ : ചൂട് കൂടിയതിനെത്തുടർന്ന് സൗദിയിൽ സ്കൂളുകളുടെ സമയത്തിൽ മാറ്റം വരുത്തി. ഇന്ത്യൻ എംബസിയുടെ കീഴിലുള്ള സ്കൂളുകളുടെ സമയത്തിലാണ് മാറ്റം. ജിദ്ദ ഇന്ത്യൻ സ്കൂളിലെ കുട്ടികളുടെ ക്ലാസ്സ് സമയം കുറച്ചു കൊണ്ടും പുതിയ സമയ ക്രമം അറിയിച്ചുകൊണ്ടുമുള്ള സർക്കുലർ വിദ്യാർത്ഥികൾക്ക് ലഭിച്ചു കഴിഞ്ഞു.

ഒന്ന് മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ രാവിലെ 7:15 മുതൽ 10:15 വരെയാകും ക്ലാസുകൾ ഉണ്ടായിരിക്കുക. ആൺകുട്ടികളുടെ വിഭാഗത്തിൽ രാവിലെ 8:30 മുതൽ 11:30 വരെയുമാണ് ക്ലാസ്സ്. കെ ജിവിഭാഗത്തിന് ക്ലാസുകൾ ഉണ്ടാകില്ല. ചൂട് കൂടിയത് കാരണം റിയാദ് ഇന്ത്യൻ സ്കൂളിലും ദമ്മാം ഇന്ത്യൻ സ്കൂളിലും സമയ ക്രമത്തിൽ നേരത്തെ മാറ്റം വരുത്തിയിരുന്നു.