യുഎഇ യിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നാട്ടിൽ ഉപരിപഠനം നടത്താൻ പ്രത്യേക സ്കോളർഷിപ്‌

SPDC എന്ന പദ്ധതിയിലൂടെ യുഎഇ യിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നാട്ടിൽ ഉപരിപഠനം നടത്താൻ പ്രത്യേക സ്കോളർഷിപ്‌ നൽകുമെന്ന് ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം അറിയിച്ചു . തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിവർഷം 4000 ഡോളർ ( ഏകദേശം 2 ലക്ഷത്തി 80 ,000 രൂപ ) വരെ നല്കാൻ പദ്ധതിയുണ്ട് . ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആണ് ഇക്കാര്യം അറിയിച്ചത് . തെരെഞ്ഞെടുക്കപ്പെട്ട സർവകലാശാലകളിൽ പഠിക്കുന്ന ചിലവിന്റെ മുക്കാൽ ഭാഗവും ഇങ്ങനെ സ്കോളർഷിപ്‌ ആയി നൽകും . sdpcindia.gov.in എന്ന വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങളും അപേക്ഷാഫാറവും ലഭിക്കും.