ഷാര്‍ജ: ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടുത്തം. ഇന്‍ഡസ്ട്രിയല്‍ ഏരിയ 6ലെ ഒരു ഗോഡൗണിലാണ് പ്രാദേശിക സമയം വൈകുന്നേരം 3.45ഓടെ തീപിടിച്ചത്. വേഗത്തില്‍ തീപിടക്കാന് സാധ്യതയുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണാണിതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
3.45നാണ് തീപിടുത്തം സംബന്ധിച്ച വിവരം തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ സമി അല്‍ നഖ്ബി അറിയിച്ചു. എമിറേറ്റിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും അഗ്നിശമന സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ആളപയാമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.