ശിഖർ ധവാൻ ഇനി ലോകകപ്പിലുണ്ടാകില്ല.

മികച്ച സെഞ്ചുറി കൊണ്ട് ഓസ്ട്രേലിക്കെതിരെ അവസാന മത്സരം അവിസ്മരണീയമാക്കിയ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ഇനി ലോകകപ്പിലുണ്ടാകില്ല.

കൈവിരലിന് പരിക്കേറ്റ പരിക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയത് ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരേ നടന്ന മത്സരത്തിലാണ് താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റത്. പരിക്കിനെത്തുടര്‍ന്ന് ധവാനെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു.

സ്‌കാനിങ്ങില്‍ കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു. ഇതോടെയാണ് ധവാന് ലോകകപ്പ് തന്നെ നഷ്ടമാകുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. ധവാന്റെ സെഞ്ചുറി മികവിലായിരുന്നു ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പിച്ചത്.

ഇതോടെ ധവാനെ ടീമില്‍ നിന്നു ഒഴിവാക്കിയ ഇന്ത്യ പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തി. ഇന്ത്യയുടെ അടുത്ത മത്സരം ന്യൂസിലണ്ടിനെതിരെയാണ്. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു