കുവൈത്ത് സിറ്റി : കുവൈത്തിൽ സൂര്യാഘാതത്തെ
തുടര്‍ന്ന് ഒരാൾ മരിച്ചതായി റിപ്പോർട്ട്. സുറ
പ്രദേശത്ത് ഇന്ന് രാവിലെയോടെയാണ്
സംഭവം.മരിച്ചത് ഈജിപ്റ്റ്ഷ്യന്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.തുറന്ന പ്രദേശത്ത് ദീര്ഗ്ഘ നേരം
ജോലി ചെയ്തിരുന്ന ഇയാൾ വീട്ടിലേക്ക് നടന്നു
പോകുന്നതിനിടയിലാണു സൂര്യാഘാതം ഏറ്റത്..ഫോറന്‍സിക് പരിശോധനയിൽ മരണകാരണം സൂര്യാഘാതം ഏറ്റതിനെ
തുടര്‍ന്നാണെന്ന് വ്യക്തമായതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ വത്ത്വൻ’ റിപ്പോര്‍ട്ട് ചെയ്തു.