2ആര വയസ്സുള്ള ഇരട്ടകുട്ടികൾ സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു

റാസ്‌ അൽ ഖൈമ: രണ്ടുവയസ്സും 5 മാസവും മാത്രം പ്രായമുള്ള റാസ് അൽ ഖൈമയിലെ ഖുസം ഭാഗത്തു താമസിക്കുന്ന എമിറാത്തി സ്വദേശികളായ ഇരട്ട കുട്ടികളാണ് ഇന്നലെ രാത്രി അയൽപക്കത്തെ സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചുകിടക്കുന്നത് കണ്ടത്.

പോലീസും ഫയർ ഫോഴ്സും ചേർന്നുള്ള തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്.

നേരത്തെ കുട്ടികളെ കാണാനില്ലെന്ന സന്ദേശമാണ് വീട്ടുകാർ പോലീസിൽ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ഒന്നര മണിക്കൂർ പരിസരത്തു നടന്ന തിരച്ചിലിലാണ് അയല്പക്കത്തെ വീട്ടിലെ നീന്തൽകുളത്തിൽ മുങ്ങിയ നിലയിൽ കുട്ടികളെ കണ്ടെത്തിയത്. രക്ഷപ്പെടുത്താൻ സാധ്യമായ എല്ലാം ചെയ്‌തെങ്കിലും കുട്ടികൾ വിധിക്ക് കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു.

അബ്ദുള്ള , സായിദ് എന്നിങ്ങനെയാണ് ഇരട്ട കുട്ടികളുടെ പേരുവിവരം. ഇന്ന് ജുമാ നിസ്കാര പ്രാർത്ഥനയ്ക്ക് ശേഷം റാസ് അൽ ഖൈമയിൽ കുട്ടികളെ ഖബറടക്കി