കുവൈറ്റിൽ പെരുന്നാൾ അവധി ദിനങ്ങളിൽ മാലിന്യം നിക്ഷേപിച്ചു, ബീച്ചിലും പാർക്കിലും പ്രവാസികൾക്ക് നികുതി ഏർപ്പെടുത്തണമെന്ന് എംപി

7

കുവൈറ്റ്‌ സിറ്റി :ബീച്ചും പാര്‍ക്കും
സന്ദര്‍ശിക്കുന്ന വിദേശികളില്‍ നിന്നും നികുതി ഈടാക്കണമെന്ന്‌ സഫ അല്‍ ഹാഷിം എംപി
ആവശ്യപ്പെട്ടു. ഈദ്‌ അവധിയുടെ
ദിവസങ്ങളില്‍ തീരങ്ങളിലുംപാര്‍ക്കുകളിലും
വിദേശികള്‍ മാലിന്യം നിക്ഷേപിച്ചു എന്ന്‌
ആരോപിച്ചാണ്‌ വിദേശികളില്‍ നിന്നും ഫീസ്‌ ഏര്‍പ്പെടുത്തണമെന്ന്‌ എംപി ആവശ്യപ്പെട്ടത്‌.
പുതുതായി ഉദ്ഘാടനം ചെയ്ത ശൈഖ്‌ ജാബിര്‍
പാലത്തില്‍ വിദേശികള്‍ക്ക്‌ ടോൾ
ഏര്‍പ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു. ജനസംഖ്യ സന്തുലനം പാലിച്ചില്ലെങ്കില്‍ രാജ്യം
വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇപ്പോള്‍
തന്നെ വിദേശ ജനസംഖ്യ 30 ലക്ഷത്തിന്‌ മുകളിലും സ്വദേശികളുടെ ജനസംഖ്യ 10
ലക്ഷത്തിനു മുകളിലാണെന്നും ഇത്‌ അപകടകരമാണെന്നും എംപി കൂട്ടിച്ചേര്‍ത്തു