ജപ്പാനിൽ സുനാമി മുന്നറിയിപ്പ്

ടോക്യോ: ജപ്പാനിൽ ഉണ്ടായ വന്‍ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. ജപ്പാനിലെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭുചലനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് തിരമാലകള്‍ 3.3 മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ജപ്പാന്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.