യു.എ.ഇയിലെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യൻ മഠം കാണാൻ സന്ദർശകരുടെ ഒഴുക്ക്

യു.എ.ഇയിൽ 1400 വർഷം പഴക്കമുള്ള ക്രിസ്ത്യൻ മഠം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. യു.എ.ഇയിൽ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യൻ മഠമാണിത്. സർ ബനിയാസ് ഐലൻഡിലുള്ള ഈ മഠം മേൽക്കൂര സ്ഥാപിച്ചും വിളക്കുകൾ ഘടിപ്പിച്ചും കൂടുതൽ ആകർഷ കമാക്കിയിട്ടുണ്ട്. പതിമൂന്ന് നൂറ്റാണ്ടുകൾക്കപ്പുറം നിർമിച്ച മഠം സർ ബനിയാസ് ഐലൻഡിന്‍റെ കിഴക്കൻ ഭാഗത്താണുള്ളത്. 30 ആശ്രമവാസികളടങ്ങിയ ചെറിയ സമൂഹമാണ് ഇത് നിർമിച്ചതെന്നാണ് അനുമാനം.മഠം കാണാനും പുരാതന രീതികൾ മനസിലാക്കാനും വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്

1000 വർഷത്തിലധികം ക്രിസ്തീയ സന്യാസിമാർ ജീവിക്കുകയും പ്രാർഥിക്കുകയും ചെയ്ത ഈ മഠത്തിലെ ഡോർമിറ്ററി ഉൾപ്പെടെയുള്ള ഭാഗങ്ങൾ പൊതുജനങ്ങൾക്ക് ഇതുവരെ കാണാൻ സാധിച്ചിരുന്നില്ല. മഠം സഹിഷ്ണുത കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ വ്യാഴാഴ്ച തുറന്നുകൊടുത്തു. നമ്മുടെ സാംസ്കാരിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് സർ ബനിയാസ് ചർച്ചും മഠവും എന്നും ഇതിൽ നമുക്ക് അഭിമാനിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

നൊസ്റ്റോറിയൻസ് എന്ന ക്രിസ്തീയ വിഭാഗത്തിൽ ഉൾപ്പെട്ടവരായിരുന്നു മഠത്തിലുണ്ടായിരുന്ന സന്യാസിമാർ. എന്നും എല്ലാ മതങ്ങളെയും ഉൾകൊള്ളാൻ സാധിക്കുന്ന യുഎഇ ക്ക് ഇത് തുറന്നു കൊടുക്കുന്നതോടെ പുരാതനമായ മത ചിഹ്നങ്ങൾ ഉൾകൊണ്ട ഒരു വലിയ സന്ദർശന സ്ഥലമാക്കി വരും നാളുകളിൽ ലോക ശ്രദ്ധ നേടാൻ ഈ മഠം കൊണ്ട് സാധിക്കും