യുഎഇയിൽ 18 വയസ്സിന് താഴെയുള്ളവർക്ക് സൗജന്യ വിസ

ദുബായ്: വിനോദ സഞ്ചാരികളെ ആകർഷിക്കാനായി യു എ ഇ 18 വയസ്സിന് താഴെയുള്ളവർക്ക് 2 മാസത്തേക്ക് സൗജന്യ വിസ നൽകുന്നു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

വേനല്‍കാലത്ത്‌ വിനോദ സഞ്ചാരികളെ
ആകര്‍ഷിക്കാനായാണ്‌ യുഎ ഇ പുതിയ വിസ
പദ്ധതി ഒരുക്കിയത്‌. ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെയാണ്‌ ഈ ആനുകൂല്യം. യു എ ഇയിലെയും വിവിധ രാജ്യങ്ങളിലെയും അംഗീകൃത ട്രാവൽ ടൂറിസം
ഓഫിസുകള്‍ വഴി വിസയ്ക്ക്‌ അപേക്ഷിക്കാം. 14 ദിവസത്തെ എക്സ്പ്രസ്‌ ടൂറിസ്റ്റ്‌ വിസയ്ക്ക്‌
മുതിര്‍ന്നവര്‍ക്കു 497 ദിര്‍ഹവും നിബന്ധനകളില്ലാതെ വന്നുപോകാവുന്ന 30 ദിവസത്തെ ടൂറിസ്റ്റ്‌ വിസയ്ക്ക്‌ 917 ദിര്‍ഹവുമാണ്‌ ഫീസ്‌.