യുഎഇയിലെ വെള്ളിയാഴ്ച പ്രസംഗത്തിൽ പെണ്മക്കളുടെ പ്രാധാന്യം ഓർമിപ്പിച്ചു

9

ഇന്ന് യു എ ഇ യിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രസംഗത്തിന്റെ ഭാഗമായി ഇമാമുമാർ, കുടുംബത്തിൽ പെണ്മക്കൾക്കുള്ള പ്രാധാന്യവും അവരെ സൗഭാഗ്യങ്ങളായി കണ്ട് നന്നായി വളർത്തേണ്ടതിന്റെ ആവശ്യകതയും ഓർമിപ്പിച്ചു. പെൺകുട്ടികൾ ജനിക്കുന്നത് ശാപമായി കണ്ടിരുന്ന ഒരു അജ്ഞതയുടെ കാലഘട്ടത്തിൽ അന്ത്യ പ്രവാചകൻ മുഹമ്മദ് നബി ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുൻപ് അന്നത്തെ സമ്പ്രദായങ്ങളെ തകർത്തുകൊണ്ട് മനുഷ്യ വിമോചനത്തിന്റെ സന്ദേശം നൽകി സ്ത്രീ സമൂഹത്തെ ഉയർത്തിയതിന്റെ ഓർമ്മകൾ ചരിത്ര സംഭവങ്ങൾ ഉദ്ധരിച്ചുകൊണ്ട് പ്രസംഗത്തിൽ വാഴ്‌ത്തി. മൂന്നു പെണ്മക്കളുള്ളവർ അവരെ നന്നായി പരിപാലിച്ച് വളർത്തിയാൽ അവർക്ക് സ്വർഗം ഉറപ്പാണെന്ന് പ്രവാചകൻ പറഞ്ഞതും പള്ളികളിൽ അനുസ്മരിച്ചു.രണ്ടു പെണ്മക്കളുള്ളവര്കും അങ്ങനെതന്നെ. വിവാഹകാര്യങ്ങളിൽ പെണ്മക്കളുടെ അഭിപ്രായം ആരാഞ്ഞ ശേഷം തീരുമാനമെടുക്കണമെന്ന പ്രവാചകവചനവും പ്രസംഗത്തിൽ കടന്നുവന്നു. പ്രവാചകൻ സ്വന്തം പെണ്മക്കളുടെ കാര്യത്തിൽ സ്വീകരിച്ചിരുന്ന മാതൃകാപരമായ സമീപനങ്ങളുടെ നിരവധി ഉദാഹരണങ്ങൾ കൊണ്ടും സംബുഷ്ടമായിരുന്നു ഇന്നത്തെ ഖുതുബ.